tag:blogger.com,1999:blog-6656472491730710650.post3757153308836120275..comments2013-09-11T01:31:32.046-07:00Comments on വിനിമയങ്ങള്‍: ലാപുട സൂചിപ്പിക്കുന്നത്..വിശാഖ് ശങ്കര്‍http://www.blogger.com/profile/17765738992639988573noreply@blogger.comBlogger32125tag:blogger.com,1999:blog-6656472491730710650.post-86774170832361465302007-08-12T07:41:00.000-07:002007-08-12T07:41:00.000-07:00ലാപുടയുടെ കവിതകള്‍ വായിച്ചു തുടങ്ങുന്നു... ആദ്യ വാ...ലാപുടയുടെ കവിതകള്‍ വായിച്ചു തുടങ്ങുന്നു... ആദ്യ വായന ഇങ്ങനെ

താങ്കള്‍ ചെയ്യുന്നത് നല്ല കാര്യമാണ്.Raji Chandrasekharhttps://www.blogger.com/profile/13359485371865243471noreply@blogger.comtag:blogger.com,1999:blog-6656472491730710650.post-76395614951266407962007-06-27T23:03:00.000-07:002007-06-27T23:03:00.000-07:00ബ്ലോഗ് ഡൈജ്സ്റ്റില്‍ ഈ രചന പ്രസിദ്ധീകരിക്കണമെന്ന്...ബ്ലോഗ് ഡൈജ്സ്റ്റില്‍ ഈ രചന പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ. വായിക്കുമല്ലോ...Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-6656472491730710650.post-59504155145213219992007-05-15T11:47:00.000-07:002007-05-15T11:47:00.000-07:00കെ.പി,താങ്കളുടെ സാന്നിധ്യം സന്തോഷ്പ്രദമാണ്.ചര്‍ച്ച...കെ.പി,
താങ്കളുടെ സാന്നിധ്യം സന്തോഷ്പ്രദമാണ്.ചര്‍ച്ചകളിലും മറ്റും സജീവമായി പങ്കെടുത്തുകൊണ്ട് ഒപ്പം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.നന്ദി.വിശാഖ് ശങ്കര്‍https://www.blogger.com/profile/17765738992639988573noreply@blogger.comtag:blogger.com,1999:blog-6656472491730710650.post-38269136021195239002007-05-15T10:45:00.000-07:002007-05-15T10:45:00.000-07:00വളരെ വൈകിയാണ് ഞാന്‍ ഈ ബ്ലോഗ് കാണുന്നത്. വിശാഖ് മാഷ...വളരെ വൈകിയാണ് ഞാന്‍ ഈ ബ്ലോഗ് കാണുന്നത്. വിശാഖ് മാഷിന് അഭിനന്ദനങ്ങള്‍.

അപനിര്‍മ്മാണം എന്ന വിമര്‍ശനസങ്കേതത്തെ പരീക്ഷിച്ചത് നന്നായി. ആശംസകള്‍..

കെ.പികെ.പിhttps://www.blogger.com/profile/15073578967226698985noreply@blogger.comtag:blogger.com,1999:blog-6656472491730710650.post-51848276842587442172007-05-15T02:09:00.000-07:002007-05-15T02:09:00.000-07:00വക്കാരിമഷ്ട,പ്രസക്തമായ ഈ ഇടപെടലിനു നന്ദി.വാല്ക്കഷ...വക്കാരിമഷ്ട,
പ്രസക്തമായ ഈ ഇടപെടലിനു നന്ദി.വാല്ക്കഷ്ണത്തിന്
കൃത്യമായ ലോജിക്കില്‍ കൂടിതന്നെ മറുപടി കൊടുത്തതിനും..
ചിത്രകാരാ,
താങ്കളുടെ അഭിപ്രായം തന്നെ എനിക്കും.
കവിത വായിച്ചശേഷം വിശദമായി ചര്‍ച്ചചെയ്യും എന്ന് കരുതട്ടെ.
കണ്ണൂസ്,
ലാപുടയുടെ കവിതകള്‍ ജീവിതത്തെ യുക്തിയുടെ വിവിധ കോണുകളില്‍ നിന്നും നോക്കിക്കാണുന്നു എന്ന് എനിക്കു പലപ്പൊഴും തോന്നിയിട്ടുന്ണ്ട്.ഈ കഴ്ച്ചകളിലൂടെ അയാള്‍ എത്തിച്ചേരുന്നതൊ,അതിനുപയോഗിച്ച യുക്തിയെ തന്നെ നിരാകരിക്കുന്ന ഒരു ഉള്‍ക്കാഴ്ച്ചയിലേയ്ക്കും.ആംബുലന്‍സുകള്‍ യാത്ര തുടങ്ങുന്നത് ജീവിതത്തിലേയ്ക്കൊ ജീവിതത്തില്‍നിന്നൊ ആവും എന്ന നിരീക്ഷണത്തില്‍ മേല്‍പ്പറഞ്ഞ യുക്തിയുണ്ട്.എന്നാാല്‍ സദാ അപായമണി മുഴക്കുന്ന ആധുനികമനസ്സിന്റെ സന്ത്രാസങ്ങളെ ആംബുലന്‍സ് എന്ന ഉപമയിലേയ്ക്ക് വിളക്കുമ്പോള്‍ അത് യുക്തിയുടെ കാഴ്ച്ചകള്‍ പിന്നിട്ട് ദാര്‍ശനികമായ ഒരു ഉള്‍കാഴ്ച്ചയായി വളരുന്നു.ഈ പരിണാമത്തിന് ക്രാഫ്റ്റും ഒരു ഹേതുവാണ്.ലാപുടയുടെ ശക്തി ഇതുതന്നെ.ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ ദൌര്‍ബല്യമായി തീരവുന്നതും തന്നെ.
ധിഷണാപരമായ സംവേദനത്തിനു വേണ്ടിയാണെങ്കില്‍ കൂടി ശൈലീകരണം അതിജീവിക്കപ്പെടേണ്ട ഒരു ഭീഷണി തന്നെയല്ലേ..?
വാല്‍മുറിച്ചിട്ട് തളര്‍ത്താന്‍ നോക്കിയ ചര്‍ച്ചയെ പുതിയൊരു ദിശയിലേയ്ക്ക് പുനരുജ്ജീവിപ്പിച്ചതിനു നന്ദി.
ഏറനാടാ,
വളരെ നന്ദി.വിശാഖ് ശങ്കര്‍https://www.blogger.com/profile/17765738992639988573noreply@blogger.comtag:blogger.com,1999:blog-6656472491730710650.post-69478547952306209172007-05-14T22:41:00.000-07:002007-05-14T22:41:00.000-07:00വിശാഖ്, താങ്കളുടെ നല്ല വീക്ഷണലാക്കോടെയുള്ള ലാപുടക...വിശാഖ്, താങ്കളുടെ നല്ല വീക്ഷണലാക്കോടെയുള്ള ലാപുടകവിതാവലോകനം ഹൃദ്യമായിട്ടുണ്ട്.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-6656472491730710650.post-50436787758853883922007-05-14T21:45:00.000-07:002007-05-14T21:45:00.000-07:00ലാപുട കവിതകള്‍ പലപ്പോഴും എനിക്ക് അടൂര്‍ ഗോപാലകൃഷ്...ലാപുട കവിതകള്‍ പലപ്പോഴും എനിക്ക് അടൂര്‍ ഗോപാലകൃഷ്ണന്റെ ചിത്രങ്ങളെ ഓര്‍മിപ്പിക്കാറുണ്ട്. ബുദ്ധിപരമായ നിരീക്ഷണങ്ങളാണ് പലപ്പോഴും ലാപുടയുടെ കവിതകളുടെ കാതല്‍ എന്ന് തോന്നിയിട്ടുണ്ട്. പലപ്പോഴും, ഇതേ ബുദ്ധിപരമായ അവധാനത ലാപുട വായനക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നു എന്നും. (പരാജിതനോട് ഞാന്‍ വിയോജിക്കുന്നത് ഇവിടെയാണ്). ലാപുടയുടെ ശക്തിയും ദൌര്‍ബല്യവും ഇതാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ശൈലിയില്‍ ലാപുടക്ക് പലപ്പോഴും സ്വയം അനുകരിക്കേണ്ടി വരുന്നതും, ധിഷണാപരമായ ഈ സംവേദനം സാധ്യമാക്കേണ്ടതു കൊണ്ടാവാം.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-6656472491730710650.post-78346490040376634042007-05-14T07:45:00.000-07:002007-05-14T07:45:00.000-07:00കവിതയെ സ്നേഹിക്കുന്നവര്‍ തുള്ളുന്ന വാല്‍കഷണത്തെ മറ...കവിതയെ സ്നേഹിക്കുന്നവര്‍ തുള്ളുന്ന വാല്‍കഷണത്തെ മറക്കുക. ചിത്രകാരന് പ്രസ്തുത കവിത വായിച്ചില്ല. അതിനാല്‍ അഭിപ്രായം പിന്നെ.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-6656472491730710650.post-63147516124928450092007-05-14T07:13:00.000-07:002007-05-14T07:13:00.000-07:00മറ്റുള്ളവര്‍ക്ക് മനസ്സിലാകുന്നത് മാത്രമേ ബാക്കിയുള...മറ്റുള്ളവര്‍ക്ക് മനസ്സിലാകുന്നത് മാത്രമേ ബാക്കിയുള്ളവര്‍ പറയാനും ചിന്തിക്കാനും പഠിക്കാനും പാടുള്ളൂ എന്നായിരുന്നെങ്കില്‍...

മെഡിക്കല്‍ സയന്‍സിനെപ്പറ്റി എനിക്ക് ഒന്നും തന്നെയറിയില്ല. പക്ഷേ അറിയാവുന്ന കുറെപ്പേര് അതിനെപ്പറ്റി പഠിക്കുകയും ചര്‍ച്ച ചെയ്യുകയും ഗവേഷണം ചെയ്യുകയും ഒക്കെ ചെയ്യുന്നതുകൊണ്ടുള്ള പ്രയോജനം എനിക്കറിയാം.

അത് തന്നെ ഏത് മേഖലയിലും, സാഹിത്യമുള്‍പ്പടെ.

ഓഫിനു മാപ്പ്-ചര്‍ച്ച വഴിതെറ്റാതിരിക്കട്ടെ.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-6656472491730710650.post-30180033281043696572007-05-14T07:05:00.000-07:002007-05-14T07:05:00.000-07:00‘വാല്‍ക്കഷണ‘മേ..പ്രകോപനമാണ് താങ്കളുടേ ഉദ്ദേശ്യമെന...‘വാല്‍ക്കഷണ‘മേ..പ്രകോപനമാണ് താങ്കളുടേ ഉദ്ദേശ്യമെന്നു മനസ്സിലായി.അതാണ് തൊട്ടുപിറകേ നിങ്ങള്‍ തന്നെ ഇട്ട കമന്റ്.കവിതയെ കുറിച്ച് കാര്യമായ ഒരു വിവരവുമില്ലാത്ത ആളാണ് താങ്കളെന്ന് കമന്റ്റില്‍ നിന്നും മനസ്സിലായി.മാത്രമല്ല നിങ്ങളുടെ വാക്കുകളിലെ ബുദ്ധിശൂന്യതയില് നിന്നും,ഒരു കലാസ്വാദകനു വേണ്ട ഗുണങ്ങളും ഇല്ല എന്നു മനസ്സിലായി.ക്രിയാത്മക വിമറ്ശനത്തിന്റെ ഭാഷ ഇതല്ല.Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-6656472491730710650.post-63301143279142743022007-05-14T04:44:00.000-07:002007-05-14T04:44:00.000-07:00വാല്‍ക്കഷ്ണം,ഹെ ചങ്ങാതി ..,ഒരു ദിവസം രാവിലെ എഴുനേറ...വാല്‍ക്കഷ്ണം,
ഹെ ചങ്ങാതി ..,ഒരു ദിവസം രാവിലെ എഴുനേറ്റു കവിത വായിക്കനിരുന്നിട്ട് മനസിലായില്ലെന്നു പറയാന്‍ ഇതെന്താ റ്റി.വി സീരിയലാണെന്നു കരുതിയോ?

താങ്കള്‍ക്ക് മനസിലാവുന്ന കവിത എന്താണെന്നു പറഞ്ഞാല്‍ അതു വായിച്ച് അതുപോലെ എഴുതാന്‍ ലാപുടയോട് പറയാം.എന്തേയ്..

കവിത മനസിലാവാത്തവര്‍ക്ക് അതിന്റെ നിരൂപണവും മനസിലാവില്ല.അപ്പറഞ്ഞത് നേര്.വിശാഖ് ശങ്കര്‍https://www.blogger.com/profile/17765738992639988573noreply@blogger.comtag:blogger.com,1999:blog-6656472491730710650.post-68106645135445971272007-05-14T03:36:00.000-07:002007-05-14T03:36:00.000-07:00ആനേടെ പൂട!ആനേടെ പൂട!vaalkashnamhttps://www.blogger.com/profile/16201681558186094895noreply@blogger.comtag:blogger.com,1999:blog-6656472491730710650.post-24431712361002049782007-05-14T03:35:00.000-07:002007-05-14T03:35:00.000-07:00എന്തൂട്ട് മനസ്സിലയെന്നടോ കന്നാലീീസ് നിങ്ങളീ പറയണ...എന്തൂട്ട് മനസ്സിലയെന്നടോ കന്നാലീീസ് നിങ്ങളീ പറയണെ?? മറ്റുള്ളോര്‍ക്ക് മനസ്സിലാവത്തത് എഴുതാനൊരുത്തന്‍ ... അതിനെക്കുറിച്ച് ബ്ലാ ബ്ലാ'ന്ന് പറയാന്‍ വേറെ ചിലര്‍... ഛെ...!vaalkashnamhttps://www.blogger.com/profile/16201681558186094895noreply@blogger.comtag:blogger.com,1999:blog-6656472491730710650.post-71610863278166962832007-05-14T03:26:00.000-07:002007-05-14T03:26:00.000-07:00വിഷ്ണു,ലാപുട കവിതകള്‍ കേവലം ധിഷണാപരമായ അനുഭവമായി ച...വിഷ്ണു,
ലാപുട കവിതകള്‍ കേവലം ധിഷണാപരമായ അനുഭവമായി ചുരുങ്ങിപ്പോവാത്തതിന്റെ കാരണം വിഷ്ണു ‘ദുര്‍ഗ്രാഹ്യം’ എന്നും ഹരി ‘സന്നിഗ്ധത’ എന്നും വിവക്ഷിച്ച ആ ഘടകം തന്നെ എന്നു തോന്നുന്നു.വരികള്‍ക്കും അപ്പുറത്തേയ്ക്ക് വായനയെ കൂട്ടിക്കൊണ്ടുപോയി വായനക്കാരനെ ഒച്ചയില്ലാത്തൊരു വിങ്ങലിലേയ്ക്ക് കൊണ്ടെത്തിക്കുന്നു അത്.ലാപുടയുടെ കവിതകള്‍ മനസ്സില്‍ തങ്ങിനില്ക്കുന്നത് എഴുതപ്പെട്ട അസന്നിഗ്ധതകളിലല്ല,മറിച്ച് എഴുതാതെവിട്ട സന്നിഗ്ധതകളിലാണെന്നാണ് എന്റെയും തോന്നല്‍.ലാപുട കവിതകളിലെ വൈരാഗിയുടെ സാന്നിധ്യത്തെക്കുറിച്ചുള്ളത് കൃത്യമ്മയ നിരീക്ഷണം.കാഴ്ച്ചകള്‍ക്കപ്പുറത്തെ കാഴ്ച്ചകളെക്കുറിച്ചുള്ള ബോധമാവണം ജീവിതത്തെ ഒരു വൈരാഗിയെപ്പോലെ നോക്കികാണാന്‍ അയാളെ പ്രേരിപ്പിക്കുന്നത്.
ഇടങ്ങള്‍,
ഭാഷയുടെ ആത്മാവുതേടിയുള്ള അന്വേഷണത്തില്‍തന്നെ ലാപുടയുടെ കവിതകള്‍ എപ്പൊഴും.’ചിഹ്നങ്ങള്‍’എന്ന കവിത ഒരു പ്രത്യക്ഷോദാഹരണം.
ഹരി,
സ്വന്തമായി ഒരു ശൈലി രൂപപ്പെടുത്തി എടുക്കുവാന്‍ കഴിഞ്ഞവര്‍ക്കുമുന്‍പിലെല്ലാം ശൈലീകരണം എന്ന ഭീഷണിയുമുണ്ടാവും എന്നത് ഒരു വിരോധാഭാസം തന്നെ!അയ്യപ്പനെയും,വിജയനെയും പോലെയുള്ള പ്രതിഭകളെപ്പോലും അത് ഇരയാക്കുന്നത് നമ്മള് കണ്ടതാണ്.എന്നാല്‍ സ്വന്തം ശൈലിയെ വ്യത്യസ്തങ്ങളായ സങ്കേതങ്ങള്‍ ഉപയോഗിച്ച് നിരന്തരം അപനിര്‍മ്മിച്ചുകോണ്ട് അതിനെ അതിജീവിക്കുന്നവരും നമുക്കു മുന്പില് ഉണ്ട്.കെ.ജി.എസ്സിനെപ്പോലെയുള്ളവര്‍.അത്തരം ഒരു സാധ്യതയാണ് ഞാന്‍ ഉദ്ദേശിച്ചത്.
കുറിക്കുകൊള്ളുന്ന ഉദ്ധരണികളുടെ കാര്യത്തില്‍ നീ ഒരു ഉസ്താദു തന്നെടെ..:)വിശാഖ് ശങ്കര്‍https://www.blogger.com/profile/17765738992639988573noreply@blogger.comtag:blogger.com,1999:blog-6656472491730710650.post-24649442976672504572007-05-13T12:12:00.000-07:002007-05-13T12:12:00.000-07:00ലാപുടയുടെ കവിതകള്‍ ഒട്ടൊരു സൌമ്യതയോടെയും പലപ്പോഴും...ലാപുടയുടെ കവിതകള്‍ ഒട്ടൊരു സൌമ്യതയോടെയും പലപ്പോഴും നിസ്സംഗതയോടെയും മുന്നോട്ട് വയ്ക്കുന്ന ദുരന്തബോധം ഋണാത്മകമല്ലെന്നും ജീവിതത്തിന്റെ അതിയാഥാര്‍ത്ഥ്യത്തിനെ (super reality) നേര്‍ക്കുനേരെ നോക്കാനുള്ള തീവ്രവാസനയാണെന്നുമുള്ളത് ശരിതന്നെ. ക്രാഫ്റ്റിന്റെ സവിശേഷതയിലൂടെയാണ് ലാപുട ഇത്തരത്തില്‍ ഋണാത്മകതയെ അകറ്റി നിര്‍ത്തുന്നത്. വൈകാരികമായ സംവേദനത്തിനെ പരമാവധി നിയന്ത്രിക്കുന്ന വിധത്തില്‍ വാക്കുകള്‍ തിരഞ്ഞെടുത്തും അവയെ അതിലും നിയന്ത്രണത്തോടെ ക്രമീകരിച്ചും കവിതയുടെ ദര്‍ശനപരമായ ധ്വനികളിലേക്ക് വായനക്കാരനെ അവധാനതയോടെ നയിക്കുന്ന കരവിരുത്. അതേ സമയം തന്നെ കേവലം ധിഷണാപരമായ അനുഭവം മാത്രമായി വായന ചുരുങ്ങിപ്പോകുന്നില്ലെന്നതിനാലാണ് ലാപുടയുടെ ക്രാഫ്റ്റ് മികച്ചതാകുന്നത്.
(എന്നാല്‍ ക്രാഫ്റ്റ് പാളിപ്പോയതിനാല്‍ സംവേദനം പരാജയപ്പെട്ട ചില കവിതകളുമുണ്ട്, ലാപുടയുടേതായി. ഉദാഹരണം: ലൈബ്രറി.)

ദുര്‍ഗ്രഹത എന്ന വിഷ്ണുവിന്റെ പരാമര്‍ശം സംശയമുണര്‍ത്തുന്നു. മികച്ച പല രചനകള്‍ക്കും സഹജമായ സന്നിഗ്ദ്ധത (ambiguity) ദുര്‍ഗ്രഹതയായി തോന്നിയതാവാം.

ശൈലീകരണത്തെപ്പറ്റി പറയുമ്പോള്‍ പെട്ടെന്നു ഓര്‍മ്മ വരുന്നത് എ. അയ്യപ്പനെയാണ്. :)
സ്വയം അനുകരിക്കല്‍ എന്ന കെണിയില്‍ ലാപുട വീണുപോകുന്നുണ്ടോ? ഒരു പക്ഷേ ഉണ്ടാകണം. എങ്കില്‍ പോലും കവിതയിലെ വിഷയങ്ങളുടെ വൈവിധ്യത്തിലൂടെയും പ്രത്യക്ഷത്തില്‍ ലാളിത്യം നിറഞ്ഞ ഘടനയിലൂടെയും ലാപുടയുടെ എഴുത്ത് അതിനെ വലിയൊരു പരിധി വരെ അതിജീവിക്കുന്നുണ്ടെന്നു തന്നെയാണ് എന്റെ തോന്നല്‍. ശൈലീവ്യതിയാനം സംഭവിക്കുമോയെന്നത് കാത്തിരുന്നു കാണുകയേ നിവൃത്തിയുള്ളൂ.

(ആല്‍ബേര്‍ കാമുവിന്റെ ഒരു ഡയലോഗിന്റെ ഏകദേശരൂപം: “ഒരാള്‍ക്ക് തന്റെ ജീവിതകാലത്ത് വളരെ കുറച്ച് ആശയങ്ങളേ ഉണ്ടാകുകയുള്ളൂ. നിരാശപ്പെടുത്തുന്ന സംഗതി തന്നെ! പക്ഷേ അതാണ് സത്യം.”)പരാജിതന്https://www.blogger.com/profile/08024319909299296089noreply@blogger.comtag:blogger.com,1999:blog-6656472491730710650.post-19500585664789427422007-05-13T11:57:00.000-07:002007-05-13T11:57:00.000-07:00ഇത്തരം ഗൌരവമുള്ള വായനളെ അര്‍ഹിക്കുന്നതാണ് വിനോദിന്...ഇത്തരം ഗൌരവമുള്ള വായനളെ അര്‍ഹിക്കുന്നതാണ് വിനോദിന്റെ എഴുത്ത്. ഭാവുകങ്ങള്‍.

സങ്കുചിതന് പറഞ്ഞ പോലെ നിരന്തരമായി പുതുക്കി എഴുതപ്പെടുന്ന മലയാളത്തിന്റേത് കൂടിയാണ് ലാപുടാ കവിതകള്‍,

എന്നാലും ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട് ഇവെന്തിനാ ഈ ജീവിതത്തെ തന്നെ ഇങ്ങെനെ വ്യാഖ്യാനിച്ചുകൊണ്ടിരിക്കുന്നതെന്ന് :)Abduhttps://www.blogger.com/profile/11655816261893973701noreply@blogger.comtag:blogger.com,1999:blog-6656472491730710650.post-87606214001025654372007-05-13T09:01:00.000-07:002007-05-13T09:01:00.000-07:00ഒറ്റക്കവിതാപഠനങ്ങള്‍ തുടങ്ങിവെച്ചതു നന്നായി.വിശാഖി...ഒറ്റക്കവിതാപഠനങ്ങള്‍ തുടങ്ങിവെച്ചതു നന്നായി.വിശാഖിന്റെ ഈ ഉദ്യമത്തിന് എന്റെ അഭിനന്ദനങ്ങള്‍.

ലാപുടന്‍ കവിതകള്‍ക്ക് ചില പൊതുസ്വഭാവങ്ങളുണ്ട്.
ദുര്‍ഗ്രഹമായ യുക്തി കൊണ്ടാണ് അവയില്‍ പലതും പണിഞ്ഞിരിക്കുന്നതെന്നാണ് ഒരു വായനക്കാരന് എന്ന നിലയില്‍ എനിക്ക് തോന്നിയിട്ടുള്ളത്.ജീവിതത്തെ വിവിധ ദിശകളില്‍ നിന്ന് അത് നോക്കുന്നുണ്ട്.പല വിമകളിലേക്കും അത് അതിന്റെ അര്‍ഥങ്ങള്‍ പ്രസരിപ്പിക്കുന്നുണ്ട്.വിശാഖ് പറഞ്ഞു വെച്ചതു പോലെ ‘ശൈലീകരണ’ത്തിന്റെ പിടിയില്‍ അത്
പെട്ടു പോയോ എന്ന് ഞാനും സംശയിക്കുന്നുണ്ട്.
ഒരര്‍ഥത്തില്‍ തനതായ ഈ ശൈലി തന്നെയല്ലേ മൌലികത എന്നു ഘോഷിക്കുന്ന സാധനം.എങ്കിലും
നിരീക്ഷണം ശരിയാണ് .വിജയന്റെ മൌലികകൃതികള്‍
വരെ മലയാളിക്ക് അവസാനം ചെടിച്ചു.

സൂചന എന്ന കവിത ജീവിതത്തെക്കുറിച്ചുള്ള കാമ്പുള്ള ഒരു നിരീക്ഷണമാണ്.വെളിച്ചം കൊണ്ട് കാണാനാവാത്ത ഇരുട്ടിനെപ്പോലെ,നിറം തേച്ച് ചിത്രമാക്കാനാവാത്ത നിഴലു പോലെ അസാധ്യതകളുടെ വിരസമായ വ്യംഗ്യമത്രേ ജീവിതം.ഇതൊരു ഋണാത്മകമായ ദര്‍ശനമല്ലെന്ന് വിശാഖ് ഇവിടെ സമര്‍ഥിച്ചിട്ടുണ്ട്.ഈ കവിത വായിച്ച ആരും അത് സമ്മതിക്കുകയും ചെയ്യും.യാഥാര്‍ഥ്യം ഇന്നതാണെന്ന് അറിയുകയും അതുമായി പൊരുത്തപെടുകയും ചെയ്തവന്റെ ഭാഷ തന്നെയാണ് കവിതയില്‍.
പരിമിതികളെക്കുറിച്ചുള്ള ഈ ബോധമാവണം ലാപുടന്‍ കവിതയില്‍ ഒരു വൈരാഗിയെ എപ്പോഴും കാണിക്കുന്നത്.വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-6656472491730710650.post-58286948810609178452007-05-13T03:56:00.000-07:002007-05-13T03:56:00.000-07:00മനു,വായനയ്ക്ക് നന്ദി.“ദൂരം സ്വയം നിര്‍ണ്ണയിച്ച് ഭാ...മനു,
വായനയ്ക്ക് നന്ദി.
“ദൂരം സ്വയം നിര്‍ണ്ണയിച്ച് ഭാഷയ്ക്കും ചിന്തയ്ക്കും “ഇടയില്‍ കവി നടത്തുന്ന ഓട്ടപന്തയങ്ങള്‍ ‘വിരുന്ന്‘ഉള്‍പ്പെടെയുള്ള മിക്ക ലാപുട കവിതകളുടെയും സ്വഭാവമാണ്.ഇത് ‘സൂചന’എന്ന ഒറ്റ കൃതിയുടെ പഠനമായതു കൊണ്ടാണ് അതുപോലുള്ള പലകവിതകളുടെയും റെഫറന്‍സ് ഒഴിവാക്കിയത്.

കവിതാ പാഠത്തിന്റെ വ്യാഖ്യാനത്തില്‍ ഊന്നുന്നതാണ് പരമ്പരാഗത നിരൂപണ ശൈലി.അത് പലപ്പൊഴും വയനയെ വികസിപ്പിക്കുന്നതിനു പകരം ഒരു വ്യാഖ്യാനത്തിലേയ്ക്ക് ചുരുക്കുന്നതായാണ് കണ്ടിട്ടുള്ളത്.(ഉള്ക്കഴ്ച്ചയോടെയുള്ള വ്യാഖ്യാനത്തിന്റെ സാധ്യതകളെ നിരാകരിക്കുന്നില്ല.പക്ഷേ അതുമാത്രമായാല്‍ പഠനം പൂര്‍ണ്ണമാവില്ല എന്നണ് എന്റെ പക്ഷം.)അതുകൊണ്ടു തന്നെ വ്യഖ്യാനങ്ങളെ ഒഴിവാക്കി കവിതയിലെ വ്യത്യസ്തങ്ങളായ ഒഴുക്കുകളെ വസ്തുനിഷ്ടമായി സമീപിക്കുക എന്നതായിരുന്നു ഉദ്ദേശം.എത്രത്തോളം വിജയിച്ചു എന്ന് അറിയില്ലെങ്കിലും.അപനിര്‍മ്മാണം എന്ന വിമര്‍ശന സങ്കേതത്തെ ഒന്നു പരീക്ഷിച്ചു നോക്കുക എന്നതും ഒരു കൌതുകമായിരുന്നു.ലാപുട കവിതകളാകട്ടെ അത്തരം പഠനങ്ങള്‍ക്ക് ഒരുപാട് സാധ്യതകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ടുതാനും.വിശാഖ് ശങ്കര്‍https://www.blogger.com/profile/17765738992639988573noreply@blogger.comtag:blogger.com,1999:blog-6656472491730710650.post-8472609507373035452007-05-12T05:13:00.000-07:002007-05-12T05:13:00.000-07:00വളരെ നല്ല ഉദ്യമം വിശാഖ്. ഒരുതരം അത്ഭുതത്തോടെ ഞാന്‍...വളരെ നല്ല ഉദ്യമം വിശാഖ്. ഒരുതരം അത്ഭുതത്തോടെ ഞാന്‍ സമീപിച്ച കവിതയാണ ലാപുടയുടേത്. ആധുനികതയുടെ ശൈലീദോഷങ്ങള്‍ എന്ന് താരതമ്യേന വളരെ പഴഞ്ചനായ ഞാന്‍ (പ്രായംകൊണ്ടല്ല... ) ധരിച്ചിരുന്ന പലതും കവിതയുടെ ശക്തിയാക്കാമെന്ന് എന്ന് ബോധ്യപ്പെടുത്തിയ രചകള്‍. ചാട്ടുളിയുടെ വേഗമുള്ള ദര്‍ശനായോധനം.

ദൂരം നിര്‍ണ്ണയിച്ച് ഭാഷക്കും ചിന്തക്കുമിടയില്‍ നടത്തുന്ന മത്സരത്തെക്കുറിച്ച് ശക്തമായ ഒരു ധ്വന്യാത്മക സൂചന വിരുന്ന് എന്ന കവിതയില്‍ ഉണ്ട്. ഏറ്റം സുന്ദരമായ ഉടുപ്പിട്ട് ,സമയത്തെക്കുറിച്ച് ശങ്കയോടെ, പകുതി ദുരൂഹമായ ചിരിയോടെ വിരുന്നിനിറങ്ങുന്ന വാക്ക് മറന്നുപോകാനിടയുള്ള മധുമായൊരര്‍ത്ഥത്തെക്കുറിച്ച്. ആ കവിതയെക്കുറിച്ചൊരുസൂചന പഠനത്തിന്റെ ഭാഗമാകേണ്ടിയിരുന്നു എന്ന് ഞാന്‍ വിചാരിക്കുന്നു.

" Pramod.KM ha detto...
സൂചനയെ കുറിച്ച്:
ഏഴുവരികളില്‍,വെളിച്ചം ഇരുട്ടിനെ കുറിച്ചുള്ള സൂചന തരുന്നുണ്ട്..അവസാനം ഇരുട്ടു വരുന്നു.വറ്ണ്ണാഭമായ കാഴചകളുടെ ഉള്ളീല് നിഴല്‍ ഒളിച്ചിരിപ്പുണ്ട്.പക്ഷെ ഇരുട്ടിനെ വെളിച്ചം അനുഭവവേദ്യമാക്കുന്നില്ല.അത് പോലെ നിഴലിനെ നിറങ്ങളും.
അതുപോലെ ജീവിച്ചുകൊണ്ടിരിക്കുമ്പോള്‍ ജീവിതം എന്നത് സൂചനകളില്‍ മാത്രം ആണെന്നാണ് ഈ കവിത വായിച്ചപ്പോള്‍ എനിക്കു തോന്നിയത്.ജീവിതത്തെ യഥാറ്ഥത്തില് കാണുമ്പോളെക്കും,ജീവിതം നഷ്ടപ്പെട്ടിരിക്കും എന്ന്.

പ്രമോദിന്റെ ഈ വായനതന്നെയാണ് ‘സൂചന‘യെക്കുറിച്ച് എനിക്ക് പറയാനുള്ളതും. അല്പം ദിശാഭ്രംശം വന്നെങ്കിലും ഈ വഴിക്കുള്ള ഒരു പുനര്‍ വായന -ലാപുടക്ക് ഒതുക്കത്തില്‍ ഒരു നന്ദിക്കുറിപ്പോടെ - പ്രസിദ്ധീകരിച്ചിരുന്നു ഞാന്‍. ലിങ്കാനും വേണ്ടിയൊന്നും ഇല്ല.

ഒരിക്കല്‍ക്കൂടി അഭിനന്ദനങ്ങള്‍.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-6656472491730710650.post-83545344895730386272007-05-12T04:46:00.000-07:002007-05-12T04:46:00.000-07:00ജി.മനു,വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി....ജി.മനു,
വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി.

താങ്കളുടെ അഭിപ്രായം ശരിയാണ്.പരമാവധി ലളിതമായി എഴുതണമെന്നു തന്നെയാണ് ആഗ്രഹവും.ഇനിയും അതിനായുള്ള ശ്രമങ്ങള്‍ തുടരും..വിശാഖ് ശങ്കര്‍https://www.blogger.com/profile/17765738992639988573noreply@blogger.comtag:blogger.com,1999:blog-6656472491730710650.post-76622679017839440792007-05-12T04:03:00.000-07:002007-05-12T04:03:00.000-07:00ഈ ഉദ്യമത്തെ എത്ര പുകഴ്ത്തിയാലും മതിയാവില്ല. ദില്ലി...ഈ ഉദ്യമത്തെ എത്ര പുകഴ്ത്തിയാലും മതിയാവില്ല.
ദില്ലിയിലെ കവിയരങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ "ആധുനിക കവിതകള്‍ മാടി വിളിക്കാറുണ്ട് പക്ഷേ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ ആവുന്നില്ല " എന്ന് ആത്മാര്‍ഥമായി പരാതിപ്പെടുന്ന ആഗ്രഹിക്കുന്ന ആസ്വാദകരെ കണ്ടിട്ടുണ്ട്. നവകവിതാ സാക്ഷരത ഇല്ലാത്ത കുഴപ്പം കൊണ്ടാണിത്. കൂടുതല്‍ സഹൃദയരെ പുതിയ വായനയിലേക്കു അടുപ്പിക്കാനുതകുന്ന ഈ ശ്രമത്തിനു എല്ലാ ഭാവുകങ്ങളൂം (അല്പം കൂടി ലളിതമാക്കിയാല്‍ മനസിലാക്കുന്നവരുടെ എണ്ണം കൂടും എന്ന എളിയ അഭിപ്രായം കൂടി)G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-6656472491730710650.post-50094996077958807582007-05-12T01:21:00.000-07:002007-05-12T01:21:00.000-07:00വായനക്കാരാ,ആധുനിക കവിതയെക്കുറിച്ചുള്ള നിരൂപണവും ആധ...വായനക്കാരാ,
ആധുനിക കവിതയെക്കുറിച്ചുള്ള നിരൂപണവും ആധുനികമായിരിക്കേണ്ടേ..?
“മുട്ടുവിന്‍ തുറക്കപ്പെടും” എന്നല്ലേ..ഒന്നുകൂടി മുട്ടിനോക്കൂ..ചിലപ്പൊ തുറന്നെങ്കിലോ..!വിശാഖ് ശങ്കര്‍https://www.blogger.com/profile/17765738992639988573noreply@blogger.comtag:blogger.com,1999:blog-6656472491730710650.post-80462969030684617752007-05-12T01:08:00.000-07:002007-05-12T01:08:00.000-07:00ഈ ലേഖനവും ആധുനിക കവിതപോലെ.. ഒന്നും പിടികിട്ടിയില്ല...ഈ ലേഖനവും ആധുനിക കവിതപോലെ.. ഒന്നും പിടികിട്ടിയില്ലAnonymousnoreply@blogger.comtag:blogger.com,1999:blog-6656472491730710650.post-22465398008400682192007-05-12T01:05:00.000-07:002007-05-12T01:05:00.000-07:00വല്യമ്മായി,വളരെ നന്ദി.നിങ്ങളെപ്പോലുള്ള പരിചയസമ്പന്...വല്യമ്മായി,
വളരെ നന്ദി.നിങ്ങളെപ്പോലുള്ള പരിചയസമ്പന്നയായ ഒരു ബ്ലോഗറെ ഏതെങ്കിലും വിധത്തില്‍ സഹായിക്കുവാനായെങ്കില്‍ എന്റെ ഈ ഉദ്യമം ധന്യമായി.
ലാപുടാ..,നന്ദി.
പ്രമോദ്,
ലിങ്കുകള്‍ കൊടുത്തു കഴിഞ്ഞു.എന്റെ സുഹൃത്തായ ഹരിയുടെ(പരാജിതന്)സഹായത്തോടെ.വിശാഖ് ശങ്കര്‍https://www.blogger.com/profile/17765738992639988573noreply@blogger.comtag:blogger.com,1999:blog-6656472491730710650.post-80792196308778513282007-05-12T00:08:00.000-07:002007-05-12T00:08:00.000-07:00പ്രമോദ്, നിഴലിനെ (നിറം ചേര്‍ത്ത്) ചിത്രമാക്കാന്‍ ക...പ്രമോദ്,
നിഴലിനെ (നിറം ചേര്‍ത്ത്) ചിത്രമാക്കാന്‍ കഴിയാത്തതും വെളിച്ചം കൊണ്ട് ഇരുട്ടിനെ കാണാന്‍ കഴിയാത്തതും രണ്ട് രീതിയലല്ലേ എന്നായിരുന്നു എന്റെ സംശയം.

"രണ്ടായി ഇഴപിരിഞ്ഞ് വിപരീതദിശകളിലേക്കുള്ള കവിതയുടെ ഈ ഒഴുക്ക് ശില്പത്തിനുള്ളില് വെച്ചു തന്നെ അതിന്റെ പാഠത്തെ വിഘടിപ്പിച്ച് നിരവധി ഉപപാഠങ്ങള്‍ ചമയ്ക്കുന്നുണ്ട്." എന്റെ സശയത്തിനുള്ള ഉത്തരത്തില്‍ കൂടുതലായി.അതിലൊരുപാഠമാണ് പ്രമോദ് വിശദമാക്കിയത്.വിശാഖിന് ഒരിക്കല്‍ കൂടി നന്ദി.നല്ലൊരു ചര്‍ച്ചയ്ക്ക് ഇടമൊരുക്കിയതിന്.
qw_er_tyവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.com